ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി അംഗം ആശാനാഥ് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ സത്യ പ്രതിജ്ഞ ചെയ്യുന്നു
തിരുവനന്തപുരം: പാപ്പനംകോട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി അംഗം ആശാനാഥ് സത്യപ്രതിജ്ഞ ചെയ്തു. കൗണ്‍സില്‍ ഹാളില്‍ മേയര്‍ വി.കെ. പ്രശാന്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തില്‍ ആശാനാഥ് പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് വിവിധകക്ഷി നേതാക്കള്‍ അനുമോദന പ്രസംഗം നടത്തി. മേയര്‍. വി.കെ. പ്രശാന്ത്, ഡെപ്യൂട്ടിമേയര്‍ രാഖിരവികുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാ
രായ വഞ്ചിയൂര്‍ പി. ബാബു, ആര്. സതീഷ്കുമാര്‍, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ അഡ്വ. ഗിരികുമാര്‍, ഡെപ്യൂട്ടി ലീഡര്‍ എം.ആര്. ഗോപന്, പി.എസ്. അനില്‍കുമാര്‍, വെട്ടുകാട് സോളമന്, പാളയം രാജന്, പീറ്റര്‍ സോളമന്, പ്രയാബിജു എന്നിവര്‍ സംസാരിച്ചു. പാപ്പനംകോട് വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്ന ചന്ദ്രന്റെ നിര്യണത്തെ തുടര്‍ന്നാണ് പാപ്പനംകോട് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചന്ദ്രന്റെ സഹോദരീ പുത്രിയാണ് ആശാനാഥ്.
സത്യപ്രതിജ്ഞാ ചടങ്ങിന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ബിജെപി നേമം മണ്ഡലം പ്രസിഡന്റ് തിരുമല അനില്‍, പാപ്പനംകോട് ഏര്യാപ്രസിഡന്റ് രാജേഷ്, ഹരികുമാര്‍ കൃഷ്ണകുമാര്‍, ബിജു. ബി.ആര്, ചന്ദ്രന്റെ മാതാവ് ഓമന, സഹോദരങ്ങളായ അമ്പിളി, രാജന്, ആശാനാഥിന്റെ മാതാപിതാക്കളായ ഗോപിനാഥ് സൗദ, ഭര്‍ത്താവ് ശിവകുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: