കുറിച്ചി: ഭാരതീയ ജനതാപാര്‍ട്ടി കുറിച്ചി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുഞ്ഞന്‍ കവലയില്‍ റോഡുപരോധിച്ച് സമരം നടത്തി. കുഞ്ഞന്‍കവല തൊട്ട് കണ്ണന്തറപ്പടിവെരെയുള്ള റോഡ് താറുമാറായതിനെ തുടര്‍ന്നായിരുന്നു സമരം. യാത്രക്കാരുടെ ജീവനുപോലും ഭീഷണിയായി തീര്‍ന്നിരിക്കുന്ന ദുരവസ്ഥയ്ക്കെതിരെ അധികാരപ്പെട്ടവര്‍ മൗനം ദീക്ഷിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ജീഷ് പറഞ്ഞു. എത്രയും പെട്ടെന്ന് അധികാരികള്‍ ഈ പ്രതിസന്ധി പരിഹരിക്കണം എന്നും ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ.കെ. ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമരത്തില്‍ യാത്രക്കാരുടെയും വാഹന ജീവനക്കാരുടെയും ഒപ്പിട്ട നിവേദനം അധികാരികള്‍ക്ക് നല്കുവാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. പങ്കജാക്ഷന്, വത്സലാമോഹന്, നിയോജക മണ്ഠലം സെക്രട്ടറി അമ്പിളിവിനോദ്, ബിജെപി പഞ്ചായത്ത് സെക്രട്ടറി കിഷോര്ഗോവിന്ദ്, ദീപടീച്ചര്‍, പി.റ്റി. വിനോദ്, പി.കെ. രാജേഷ്, ശരത്ത്കുമാര്‍ എസ്, സബിന്‍ കുറിച്ചി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: