കേരളം ഭരിക്കുന്നത് സ്റ്റാലിന്റെ അവതാരങ്ങള്‍: കെ.പി. ശശികല ടീച്ചര്‍

Thursday 4 August 2016 8:14 am IST

പയ്യന്നൂര്‍: ക്രൂരമായ രീതിയില്‍ കൊലപാതകങ്ങള്‍ നടത്തുകയും മുഖ്യമന്ത്രിയടക്കമുള്ളവര്‍ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ സംസ്ഥാനം ഭരിക്കുന്നത് സ്റ്റാലിന്റെ പുനരവതാരങ്ങളാണെന്ന തോന്നലാണ് ജനങ്ങള്‍ക്കുണ്ടാകുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. സിപിഎം അരുംകൊല ചെയ്ത ബിഎംഎസ് പയ്യന്നൂര്‍ മേഖലാ പ്രസിഡണ്ട് സി.കെ. രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍. കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് രാമചന്ദ്രനെ കൊന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ കേസുമായോ മറ്റേതെങ്കിലും കേസുമായോ രാമചന്ദ്രന് ഒരു ബന്ധവുമില്ല. വിനോദ് കുമാര്‍ കൊലപാതകക്കേസിലെ സാക്ഷിയാണ് രാമചന്ദ്രന്‍ എന്നതാണ് കൊലപാതകത്തിന് പിന്നിലെ കാര്യം. കൊലപാതകത്തെക്കാള്‍ ഭീകരമാണ് സിപിഎമ്മിന്റെ ഭീഷണി. അതിന്റെ ഫലമാണ് ഈ കേസില്‍ സാക്ഷി പറയാന്‍ പോലും അയല്‍ക്കാരോ മറ്റുള്ളവരോ തയ്യാറാകാത്തത്. സ്വന്തം താലിമാല പൊട്ടിച്ചെറിഞ്ഞവരുടെയും കണ്‍മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്നവരുടെയും പേരുകള്‍ പോലിസിന് കൈമാറിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. ശശികല ടീച്ചര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.