രാഷ്ട്രീയ നിലപാടില്‍ ഉറച്ച് കെപിഎംഎസ്

Thursday 4 August 2016 8:58 am IST

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിഎംഎസ് സ്വീകരിച്ച രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്. കെപിഎംഎസ് എന്നും ഭിന്നിച്ച് നില്‍ക്കണമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെപിഎംഎസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനറല്‍ സെക്രട്ടറി ടി.വി. ബാബു ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ തങ്ങള്‍ വേട്ടയാടപ്പെടുകയാണ്. സംസ്ഥാനത്തിന് പുറത്ത് നടക്കുന്ന ദളിത് പീഡനങ്ങള്‍ പര്‍വതീകരിക്കുകയും നാട്ടില്‍ നടക്കുന്നതിനോട് മുഖം തിരിക്കുകയും ചെയ്യുന്ന സമീപനമാണ് ഇടത് വലത് സംഘടനകള്‍ക്കുള്ളത്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് പിന്നാക്ക വിഭാഗങ്ങളെ എല്ലാവരും ഉപയോഗിക്കുകയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന യുഡിഎഫ് നയം പിണറായി സര്‍ക്കാര്‍ കൈക്കൊള്ളരുതെന്നും എല്ലാവര്‍ക്കും തുല്യ നീതി ലഭ്യമാക്കണമെന്നും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.