മാധ്യമങ്ങളുടെ കോടതി വിലക്ക് ഇനിയുണ്ടാവരുത്

Wednesday 3 August 2016 11:14 pm IST

കോടതികളില്‍ മാധ്യമങ്ങളെ വിലക്കിയ നടപടി ഒട്ടും ശരിയായില്ല. ദൃശ്യമാധ്യമങ്ങളെക്കാള്‍ കൂടുല്‍ ന്യൂസ് പേപ്പരുകളില്‍ കാണുന്ന ഫോട്ടോകളും വാര്‍ത്തകളുമാണ്. വായനക്കാര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. മാധ്യമ അഭിഭാഷകരുടെ വഴക്ക് തുടര്‍ന്നുകൊണ്ടുപോകുന്നത് ഉചിതമല്ല. ഒരു ഈഗോ ക്ലാഷ് ഉണ്ടാകുവാന്‍ പാടില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. രണ്ടുകൂട്ടരും സംയമനം പാലിക്കേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് മാധ്യമക്കാരും വേണം; അഭിഭാഷകരും വേണം. രണ്ടുകൂട്ടരും ഒരേകണ്ണടയുടെ രണ്ടു ഗ്ലാസുകളാണ്. ഒരു ഗ്ലാസിലൂടെ നോക്കിയാല്‍ കാഴ്ച സുഖകരമാകുകയില്ല; മാത്രമല്ല അത് കണ്ണിനുതന്നെ ദൂഷ്യമാകും. മാധ്യമ പ്രവര്‍ത്തകരുടേയും, അഭിഭാഷകരുടേയും ആവശ്യം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതരത്തിലുള്ളതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാ പ്രകാരം രണ്ടു കൂട്ടര്‍ക്കുമുള്ളതാണ്. മാധ്യമങ്ങളില്ലാതെ അഭിഭാഷക വൃത്തി നന്നായി മുമ്പോട്ടുകൊണ്ടുപോകുവാനും പ്രയാസം നേരിടും, അതേപോലെ അഭിഭാഷകരില്ലാതെ മാധ്യമങ്ങള്‍ക്കും മുമ്പോട്ടുപോകുവാനും ബുദ്ധിമുട്ടാകും. കഴിയുന്നതും വേഗം ഒരേ ബെഞ്ചില്‍ നേര്‍ക്കുനേര്‍ ഇരുന്ന് രണ്ടുകൂട്ടരുടേയും നേതാക്കള്‍ പ്രശ്‌നപരിഹാരം കണ്ടെത്തണം. അതിന് മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ വേണമെന്നില്ല. ഈ പ്രശ്‌നമിനി ഊതിവീര്‍പ്പിക്കാതെ തീര്‍ക്കണം. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും, കൈകോര്‍ത്ത് ജനസേവനത്തിന് മുന്നിട്ടിറങ്ങണം.

എന്‍.യു. പൈ കൊച്ചി

ബാങ്കുകള്‍ ഇങ്ങനെ ചെയ്യരുത് ഭാരതം അതിവേഗം പുരോഗതിയിലേക്ക് മുന്നേറുകയാണ്. ലോക ഒന്നാം നമ്പറിലേക്ക് എത്തിച്ചേരുവാനുള്ള പ്രയാണത്തിലാണ് നാം. ഭാരതത്തെ 'യംഗ് നേഷന്‍' എന്നാണ് നമ്മുടെ പ്രധാനമന്ത്രി വിദേശങ്ങളില്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ 40ശതമാനം അധികം യുവാക്കളാണ് എന്നതാണ് ആ വിശേഷത്തിന് ആധാരം. ഇത്രയും മാനവശേഷി നമുക്കുള്ളപ്പോള്‍ അതിനെ വേണ്ടവിധം രൂപപ്പെടുത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് ഉത്തരവാദിത്വവും ലക്ഷ്യബോധവുമുള്ള ഭരണകൂടത്തിന്റെ പ്രഥമ കര്‍ത്തവ്യമാണ്. വിദേശനിക്ഷേപത്തിനായി നാടെമ്പാടും ഓടിനടക്കുന്ന പ്രധാനമന്ത്രിയുടെ ആത്മാര്‍ത്ഥതയും അധ്വാനവും ഈ പഞ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. സ്റ്റാര്‍ട്ട് അപ്പും സ്റ്റാന്റ് അപ്പും മേക്ക് ഇന്ത്യയുമൊക്കെ രാഷ്ട്രീയ നിറത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് ദുഃഖകരമാണ്. കരിയര്‍ ഡെവലപ്പ്‌മെന്റിനായി വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജമേകാന്‍ കളമശേരിയിലൊരു സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എത്രത്തോളം ലക്ഷ്യബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് വിചിന്തനം ചെയ്യേണ്ടതുണ്ട്. യുവാക്കളുടെ ഇടയില്‍ വിദേശ വിദ്യാഭ്യാസഭ്രമം കൂടിവരികയാണ്. രക്ഷപ്പെടുവാന്‍ 'ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമാണ് അവരെ പ്രചോദിപ്പിക്കുന്നത്. വിദേശവിദ്യാഭ്യാസത്തിനും സാമ്പത്തികസഹായം ലഭ്യമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ അത് എങ്ങനെ നിരസിക്കാം എന്നതിലാണ് ബാങ്കുകള്‍ റിസര്‍ച്ച് ചെയ്യുന്നത്.

അഡ്വ. എന്‍. സതീഷ്‌കുമാര്‍ നെടുമങ്ങാട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.