മുക്കം(കോഴിക്കോട്): കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്ക്കരിച്ച് സമരം തുടങ്ങി. നിലവിലുള്ള അക്കാദമിക ചട്ടങ്ങളില്‍ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇന്നലെ രാവിലെ മുതല്‍ സമരം ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ എന്‍ഐടി ഗേറ്റ് അടച്ചുപൂട്ടുകയും അധ്യാപകരെയും മറ്റു ജീവനക്കാരെയും തടഞ്ഞുവെക്കുകയും ചെയ്തു.
രണ്ടാം വര്‍ഷത്തില്‍ ഒരു വിഷയം നഷ്ടപ്പെട്ടവര്‍ക്ക് നാലാം വര്‍ഷം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന അധി കൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്.
അധികൃതരുടെ നിലപാട് മൂലം ഒരു വിഷയം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് പോലും ഒരു വര്‍ഷം നഷ്ടമാവുന്ന അവസ്ഥയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നിയമത്തില്‍ ചെറിയ ഇളവനുവദിച്ച് നാലാം സെമസ്റ്ററിനൊപ്പം പഠിച്ച് പരീക്ഷയെഴുതാന്‍ അനുവ ദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. ഇന്നലെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: