ബംഗളൂരു: ഹോം വര്‍ക്ക് ചെയ്യാതതിന് രണ്ടാം ക്ലാസുകാരിയെ അധ്യാപകന് മാരകമായി പരിക്കേല്പിച്ചു. ബംഗളുരുവിന്റെ അതിര്‍ത്തി പ്രദേശമായ നീലമംഗലയിലുള്ള സെന്റ് ജോസഫ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ ഏഴു വയസുകാരിയെയാണ് അധ്യാപകന് ലെതര്‍ ബെല്‍റ്റ് കൊണ്ട് അടിച്ച് പരിക്കേല്പിച്ചത്.
ചൊവ്വാഴ്ച ട്യൂഷനെത്തിയ കുട്ടി ഹോംവര്‍ക്ക് ചെയ്തില്ലെന്ന് കണ്ട അധ്യാപകന് കോപാകുലനായി. തുടര്‍ന്ന് ബെല്‍റ്റ് കൊണ്ട് പുറത്ത് അടിക്കുകയായിരുന്നു. ഒരു വര്‍ഷമായി ഇയാളാണ് കുട്ടിയെ ട്യൂഷന് പഠിപ്പിക്കുന്നത്.
വീട്ടിലെത്തിയ കുട്ടിയുടെ പുറത്ത് മുഴുവന്‍ പാടുകള്‍ കണ്ട അച്ഛന് കാര്യം ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അച്ഛന് പോലീസില്‍ പരാതി നല്കി. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ 15 വര്‍ഷമായി പ്രൈവറ്റ് ട്യൂഷന് സെന്റര്‍ നടത്തുകയാണ് ആരോപണവിധേയനായ അധ്യാപകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: