കല്ലുവാതുക്കല്‍: എഴിപ്പുറം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കല്ലുവാതുക്കല്‍ പഞ്ചായത്ത് കമ്മിറ്റി, പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.
ബിജെപി പാരിപ്പള്ളി മേഖല സമിതി പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ച പരിപാടി ബിജെപി സംസ്ഥാന കമ്മിറ്റിഅംഗം ബി.ബി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരുന്നൂറില്പരം കുടുംബങ്ങളിലേക്ക് ജലം എത്തിക്കാന്‍ പര്യാപ്തമായ ഫണ്ട് ധൂര്‍ത്തടിക്കാതെ ശരിയായ രീതിയില്‍ ഉപയോഗപെടുത്തണമെന്നും മറിച്ചാണെങ്കില്‍ ബിജെപി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും കല്ലുവാതുക്കല്‍ മേഖല വൈസ് പ്രസിഡന്റ് ഗോകുലം ഗോപകുമാര്‍ പറഞ്ഞു.
യുവമോര്‍ച്ച ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് അനീഷ് കല്ലുവാതുക്കല്‍ പഞ്ചായത്തു മെമ്പര്‍ മുരളി, കല്ലുവാതുക്കല്‍ മേഖല സെക്രട്ടറി സേതു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: