കൊട്ടിയം: ഹന്‍സിത എന്ന കപ്പല്‍ കാക്കത്തോപ്പില്‍ നിന്ന് ഉടനടി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നവര്‍ക്കു നേരെ കല്ലേറ്.
കാക്കത്തോപ്പ് അടക്കമുള്ള തീരദേശവാസികളാണ് സംഘം തിരിഞ്ഞ് അക്രമം നടത്തിയത്. കല്ലേറില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
സമരം നടത്തുന്നവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്നലെ നെടുമ്പന ഇസ്ലാമിക് കോളേജിലെ വിദ്യാര്‍ത്ഥികളെത്തിയിരുന്നു. ഇവര്‍ എത്തിയതോടെയാണ് ഒരുസംഘം കല്ലേറ് തുടങ്ങിയത്.
കാക്കത്തോപ്പ് നിവാസികളായ ജെറോം, ടെറന്‍സ്, പീറ്റര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസിപി ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്ത് കാവല്‍നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: