സ്വാതന്ത്ര്യദിനാഘോഷം; ഒരുക്കങ്ങള്‍ തുടങ്ങി

Thursday 4 August 2016 11:13 am IST

മലപ്പുറം: സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പ് പ്രതിനിധികളുടെ യോഗം എഡിഎം പി.സെയ്ത് അലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. വിവിധ സേനാംഗങ്ങള്‍ പങ്കെടുക്കുന്ന പരേഡിന്റെ റിഹേഴ്‌സല്‍ 11, 12 തിയതികളില്‍ വൈകീട്ട് മൂന്നിന് എംഎസ്പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. 13ന് രാവിലെ ഏഴിന് ഡ്രസ് റിഹേഴ്‌സല്‍ നടക്കും. എംഎസ്പി അസിസ്റ്റന്റ് കമാണ്ടന്റ് സി.വി.ശശി പരേഡിന് നേതൃത്വം നല്‍കും. കെ.രാജേഷ് സെക്കന്‍ഡ് ഇന്‍ കമാണ്ടന്റാവും. സ്വാതന്ത്ര്യദിനത്തില്‍ രാവിലെ ഏഴിന് തുടങ്ങുന്ന പ്രഭാതഭേരിയില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ വരുന്ന വാഹനങ്ങള്‍ക്ക് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവേശനം അനുവദിക്കില്ല. ഏഴ് മുതല്‍ 7.30 വരെ പ്രഭാതഭേരി പരേഡ് ഗൗണ്ടില്‍ എത്തുന്നതു വരെ മലപ്പുറം-പെരിന്തല്‍ണ്ണ റോഡില്‍ കുന്നുമ്മല്‍ മുതല്‍ പരേഡ് ഗ്രൗണ്ട് വരെ ഗതാഗതം ക്രമീകരിക്കും. ആബുലന്‍സ്-ഫയര്‍ ആന്‍ഡ് റസ്‌ക്യൂ എന്നിവരുടെ സേവനവുമുണ്ടാവും. പ്ലാസ്റ്റിക് പതാകകള്‍, കവറുകള്‍ എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ ശുചിത്വ മിഷനെ ചുമതലപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.