നാദാപുരം: ബിഎസ്എന്‍എല്ലിന്റെ നാദാപുരം മേഖലയിലെ ലാന്‍ഡ് ഫോണുകള്‍ കൂട്ടത്തോടെ കേടായി. കേടായാല്‍ നന്നാക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ വരിക്കാര്‍ കൂട്ടത്തോടെ ഫോണ്‍ ഉപേക്ഷിച്ചു. സ്വകാര്യ കമ്പനിയുടെ കണക്ഷന് എടുക്കുകയാണ്. കേടായ ഫോണ്‍ കണക്ഷന് നന്നാക്കാന്‍ അധികൃതരെ സമീപിക്കുന്നവരോട് കേബിള്‍ തകരാറാണെന്ന മറുപടിയാണ് ലഭിക്കുന്നത്. പാറക്കടവ്, ഇരിങ്ങണ്ണൂര്‍ എക്സ്ചേഞ്ചിന് കീഴിലുള്ള വരിക്കാര്‍ക്കും സമാനമായ മറുപടിയാണ് ലഭിക്കുന്നത്. ഫോണ്‍ വരിക്കാരേക്കാളുപരി നെറ്റ്, ഫാക്സ് എന്നിവയുടെ ഉപഭോക്താക്കളെയാണ് തകരാറു സാരമായി ബാധിച്ചിട്ടുള്ളത്. പഴയ ലാന്‍ഡ് ഫോണുകള്‍ക്കു പകരം വയര്‍ലെസ്സ് ഫോണ്‍ നല്കി പ്രശ്നം പരിഹരിക്കാനാണ് എക്സ്ചേഞ്ചുകാര്‍ ശ്രമിക്കുന്നത്. പുതിയ ഓഫറുകള്‍ നല്കി ബിഎസ്എന്‍എല്‍ വരിക്കാരെ ചേര്‍ക്കുകയും കണക്ഷന് കൊടുത്തതിനു ശേഷം സേവനം നല്‍കാതെ ദ്രോഹിക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: