ന്യൂദല്‍ഹി: വ്യോമസേനയുടെ അത്യാധുനിക ഹോക്ക് പരിശീലന വിമാനം പശ്ചിമബംഗാളിലെ കലൈക്കുണ്ടയില്‍ തകര്‍ന്നുവീണു. പൈലറ്റുമാര്‍ രക്ഷപ്പെട്ടു.
വ്യോമസേനയുടെ 123 ഹോക്ക് വിമാനമാണ് പറന്നുയരുന്നതിനിടെ കലൈക്കുണ്ട വ്യോമതാവളത്തില്‍ തകര്‍ന്നുവീണത്.
വിമാനത്തിലുണ്ടായിരുന്നു രണ്ടുപൈലറ്റുമാരും പരിക്കില്ലാതെ രക്ഷപെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ജൂണിലും ഒരു ഹോക്ക് വിമാനം തകര്‍ന്ന് വീണിരുന്നു. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: