ഏലപ്പാറ: ഏലപ്പാറ- കോഴിക്കാനം റൂട്ടില്‍ യാത്ര ദുരിതമായി. ആറ് വര്‍ഷമായി ഈ റോഡ് തകര്‍ന്ന് കുഴിയായി കിടക്കുകയാണ്. കുമളി ഭാഗത്തേയ്ക്ക് പോകാനുള്ള എളുപ്പവഴിയാണ് ഇത്. ഏലപ്പാറ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ റോഡ്. പഞ്ചായത്തിന്റെ പതിനൊന്നാം വാര്‍ഡിലൂടെയാണ് ഈ വഴി കടന്ന് പോകുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ നിന്ന് പൊതുമരാമത്തിന് റോഡ് നല്കിയാല് റോഡിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ റൂട്ടില്‍ ഒരു സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്. ഈ ബസും ഓട്ടം നിലച്ച മട്ടിലാണ്. റോഡിന്റെ ദുരവസ്ഥ തന്നെയാണ് സ്വകാര്യ ബസ് ഓട്ടം നിര്‍ത്തുമെന്ന് പറയാന്‍ കാരണമായിരിക്കുന്നത്. നൂറൂകണക്കിന് തോട്ടം തൊഴിലാളികള്‍ സഞ്ചരിക്കുന്ന ഈ റോഡ് നന്നാക്കാന്‍ പഞ്ചായത്ത് അധികാരികളും നടപടി കൈക്കൊള്ളുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: