ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളേജിന്റെ നിലവിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ശമ്പളം ട്രഷറിയില്‍നിന്നും കൈപ്പറ്റേണ്ട അഡ്മിനിസ്ട്രേറ്ററെയും സ്ഥലം മാറ്റിയതോടെയാണ് ശമ്പളം മുടങ്ങിയത്. മെഡിക്കല്‍ കോളേജില്‍ നിലവില്‍ പതിനൊന്ന് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ശമ്പളം വൈകിയതോടെ ഇവര്‍ ദുരിതത്തിലായി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ഇവരെയും മറ്റുമെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്നാണ് സൂചന. ഇതോടെ പ്രിന്‍സിപ്പാള്‍ അടക്കമുള്ള അദ്ധ്യാപകരെയും മറ്റു ജീവനക്കാരെയും ഇവിടെനിന്നും പൂര്‍ണ്ണമായും മാറ്റും. ഇടുക്കി മെഡിക്കല്‍ കോളേജ് നിര്‍ത്തലാക്കാനുളള ഒരുക്കങ്ങളാണ് ഇടത് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: