കട്ടപ്പന: മലനാട് ജീവന് റൂറല്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ നത്തുകല് സ്വദേശി അയിന്തിയ്ക്കല് സെബാസ്റ്റ്യനെ കട്ടപ്പന പോലീസ് പിടികൂടി. ഹൗസിങ് ബോര്‍ഡില്‍ നിന്നും വീടു നല്‍കാമെന്നു പറഞ്ഞ് പലരില്‍ നിന്നായി 7 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. നാലു കുടുംബങ്ങളാണ് തട്ടിപ്പിനിരയായത്. കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടാവും എന്നാണ് നിഗമനം. പോലീസ് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: