മൂലമറ്റം: അങ്കണവാടി കെട്ടിടത്തിനുമുകളിലേയ്ക്ക് വീണ മരം നീക്കിയില്ല. അറക്കുളം 12-ാം മൈലിലെ അങ്കണവാടി കെട്ടിടത്തിനുമുകളിലാണ് മരം വീണത്. രണ്ടുദിവസം കഴിഞ്ഞിട്ടും മരം നീക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പതിനഞ്ചോളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയാണിത്. പഞ്ചായത്തധികൃതരെ അറിയിച്ചതനുസരിച്ച് സെക്രട്ടറിയും, പഞ്ചായത്തംഗവും സ്ഥലത്തെത്തിയെങ്കിലും മരം നീക്കം ചെയ്യുന്നതിന് നടപടിയെടുത്തില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. അങ്കണവാടിയ്ക്ക് ഭീഷണി ഉയര്‍ത്തി നിരവധി മരങ്ങളും സമീപത്തായുണ്ട്. ഇവ വെട്ടിമാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അങ്കണവാടി കൂടാതെ മൃഗാശുപത്രി, ഹോമിയോ ആശുപത്രി, കൃഷിഭവന്, വി.ഇ.ഒ ഓഫീസ്, എഫ്.സി.ഐ ഗോഡൗണ്‍ തുടങ്ങി അനവധി സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. ഈ കെട്ടിടങ്ങളോടു ചേര്‍ന്ന് നില്ക്കുന്ന മരങ്ങളില്‍ പലതും ഉണങ്ങിയ നിലയിലുള്ളതാണ്. മരങ്ങള്‍ അപകടത്തിലായതിനാല്‍ ഇവിടെയുള്ളവര്‍ ഭീതിയിലാണ് കഴിയുന്നത്. ഇവ വെട്ടിമാറ്റി അപകടനില ഒഴിവാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: