ചരക്ക് സേവന നികുതി: സംരംഭകര്‍ക്ക് പ്രചോദനമാകും

Thursday 4 August 2016 9:17 pm IST

മട്ടാഞ്ചേരി: ചരക്ക് സേവന നികുതി ബില്‍ പാസായത് രാജ്യത്ത് ഏറെ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് വാണിജ്യ വ്യാപാര കേന്ദ്രങ്ങള്‍. നികുതി ഘടനയിലെ ഏകീകരണവും പ്രയാസങ്ങള്‍ ലഘുകരിക്കുന്നതും പുതിയ സംരംഭകര്‍ക്ക് പ്രചോദനവും പ്രേരണയും സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ വാണിജ്യ വ്യവസായ മണ്ഡലം പ്രസിഡന്റ് കെ.ബി. രാജന്‍ പറഞ്ഞു. ജിഎസ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്ന് കൊച്ചിന്‍ റബ്ബര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് ജി.പി. ഗോയല്‍ പറഞ്ഞു. ഭക്ഷ്യ എണ്ണയ്ക്കുള്ള നികുതി 5 ശതമാനമെന്നത് പുന:പരിശോധിക്കേണ്ടി വരുമെന്ന് കൊച്ചിന്‍ ഓയില്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡംഗം ബി. പ്രകാശ് റാവു പറഞ്ഞു. തേയില വിപണിയില്‍ ചരക്ക് സേവന നികുതിയെ ഏറെ ആശങ്കയോടെയാണ് വിലയിരുത്തുന്നത്. എന്നാല്‍ എല്ലാ മേഖലയിലുമുണ്ടാകുന്ന ഗുണങ്ങള്‍ ഇവിടെയും സ്വീകാര്യത സൃഷ്ടിക്കുന്നു. ചരക്ക് സേവന നികുതിയെ സുഗന്ധവ്യഞ്ജന മേഖല സ്വാഗതം ചെയ്തു ഏകീകൃത നികുതി ഘടനകള്‍ വ്യാവസായിക വാണിജ്യ മേഖലയ്ക്ക് ഉണര്‍വേകുമെന്ന് വ്യാപാര കേന്ദ്രങ്ങള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.