ആലപ്പുഴ: എന്‍ജിഒ സംഘ് 38-ാമത് ജില്ലാ സമ്മേളനം എട്ട്, ഒന്‍പത് തീയതികളില്‍ ചെങ്ങന്നൂര്‍ നിളാ ഓഡിറ്റോറിയത്തില്‍ നടക്കും. എട്ടിന് വൈകിട്ട് മൂന്നിന് ജില്ലാ കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം കെ. മധു ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോ. സെക്രട്ടറി എ. പ്രകാശ് നേതൃത്വം നല്‍കും.
ഒന്‍പതിന് രാവിലെ ജില്ലാ പ്രസിഡന്റ് ജെ. മഹാദേവന് പതാകയുയര്‍ത്തും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, എം.ആര്. പ്രസാദ്, വൈ. യോഗേഷ്, എന്‍. ദേവദാസ്, പി. ഷിബു എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് സാംസ്കാരിക സദസ്സ് ഗാനരചയിതാവ് ഒ.എസ്. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്യും. തപസ്യ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ഭാരവാഹി തെരഞ്ഞെടുപ്പ്, പ്രമേയ അവതരണം എന്നിവയ്ക്കുശേഷം സമാപന സമ്മളനം സംസ്ഥാന ട്രഷറര്‍ ഡി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ചെങ്ങന്നൂര്‍ താലൂക്കിലെ ജനപ്രതിനിധികള്‍ക്കുള്ള ആദരണസഭ സംസ്ഥാന ജോ. സെക്രട്ടറി എ. പ്രകാശ് നിര്‍വ്വഹിക്കും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഒ.കെ. അനില്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, സജു ഇടക്കല്ലില്‍, മാത്യുരാജ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: