ദേശീയ വിരവിമുക്ത ദിനാചരണം 10ന്; ഇന്ന് സ്‌കൂളുകളില്‍ പ്രതിജ്ഞ

Thursday 4 August 2016 9:31 pm IST

ആലപ്പുഴ: ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹികക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ ഒന്നു മുതല്‍ 19 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വിരനിര്‍മാര്‍ജനത്തിനായി ആല്‍ബെസെന്റോള്‍ ഗുളിക നല്‍കും. സര്‍ക്കാര്‍, എയിഡഡ്, അണ്‍ എയിഡഡ്, സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് ആഗസ്റ്റ് 10നാണ് ഗുളിക നല്‍കുന്നത്. മണ്ണിലൂടെ പകരുന്ന വിരരോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയതലത്തില്‍ വിരവിമുക്ത ദിനാചരണം നടത്തുന്നത്. വിരരോഗം കാരണമുണ്ടാകുന്ന വിളര്‍ച്ചയും പോഷകാഹാരക്കുറവും തടയുകയാണ് ലക്ഷ്യം. പരിപാടിയുടെ ഭാഗമായി ആരോഗ്യബോധവത്കരണത്തിനായി ഇന്ന് ജില്ലയിലെ സ്‌കൂളുകളില്‍ പ്രതിജ്ഞയെടുക്കും. ഇതിന്റെ ഭാഗമായി മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ 10ന് പ്രത്യേക അസംബ്ലി വിളിക്കും. ബോധവത്കരണക്ലാസും പ്രതിജ്ഞയെടുക്കലും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.