സേവാഭാരതി മാതൃസദനം: ആധാരം കൈമാറി

Thursday 4 August 2016 9:32 pm IST

സേവാഭാരതിയുടെ ശ്രീപരമേശ്വരി ഗ്രാമസേവാസമിതി ട്രസ്റ്റിന് മാതൃസദനം പണിയുന്നതിനായി നല്‍കുന്ന സ്ഥലത്തിന്റെ ആധാരം മാലതി ടീച്ചര്‍ എം.വി.ബാബുവിന് കൈമാറുന്നു

തൃശൂര്‍:പാണഞ്ചേരി പഞ്ചായത്തില് കണ്ണാറദേശത്ത് മാലതിടീച്ചര്‍ സേവാഭാരതിയുടെ ശ്രീപരമേശ്വരി ഗ്രാമസേവാസമിതി ട്രസ്റ്റിന് മാതൃസദനം പണിയുന്നതിനായി നല്‍കുന്ന കണ്ണാറയിലെ സ്ഥലത്തിന്റെ ആധാരം കൈമാറി.ആര്‍ എസ് എസ് വിഭാഗ് സംഘചാലക് പത്മനാഭന്റെ സാന്നിദ്ധ്യത്തില് പുത്തൂര്‍ ഖണ്ഡ് സംഘചാലക് എം.വി.ബാബുവിന് ആധാരം ഏറ്റുവാങ്ങി.ആര്‍ എസ് എസ് ജില്ലാകാര്യവാഹക് ദേവദാസന്‍, സമ്പര്‍ക്കപ്രമുഖ് നന്ദകുമാര്‍,സേവാഭാരതി ജില്ലാപ്രസിഡന്റ് ടി.എസ്.ഗോപാലകൃഷ്ണന്‍, ശ്രീപരമേശ്വരി ഗ്രാമസേവാസമിതി ട്രസ്റ്റ് രക്ഷാധികാരി കെ.നന്ദകുമാര്‍,സെക്രട്ടറി കൊ.സു.സുരേഷ്, സംഘത്തിന്റെ മുതിര്‍ന്ന കാര്യകര്‍ത്താക്കന്മാരായ പി.കെ.വേണു, ഈ.ജി.വിനോജ്,സലീഷ് മരത്താക്കര, കെ.ജി.പ്രസാദ്, രാജേഷ് പയ്യനം, ജി.പി.പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.