അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവതാള പുനഃരുജ്ജീവന പരിശീലന പരിപാടിക്കു തുടക്കമായി. കുഴഞ്ഞുവീഴുന്ന രോഗിയുടെ ഹൃയതാളം വീണ്ടെടുക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്കുന്ന പരിശീലന പരിപാടിയാണിത്. ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോ. ജില്ലാഘടകത്തിന്റെയും അനസ്തേഷ്യ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ഇതിന് തുടക്കമിട്ടത്.
ആഴ്ചയില്‍ ഒരുദിവസം എന്ന രീതിയില്‍ ഘട്ടം ഘട്ടമായി ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇതിന്റെ പരിശീലനം നല്‍കും. രണ്ടാംഘട്ടമായി ഓട്ടോറിക്ഷ- ടാക്സി ഡ്രൈവര്‍മാര്‍, ട്രാഫിക് പോലീസുകാര്‍, എന്നിവര്‍ക്കും പരിശീലനം നല്‍കും. ആരോഗ്യ സര്‍വ്വകലാശാലാ സെനറ്റംഗം പി.എസ്. ഷാജഹാന് ഉദ്ഘാടനം ചെയ്തു. ഡോ. ആര്. പ്രഭാഷ്, ഡോ. സന്തോഷ് സുരേന്ദ്രന്, ഡോ. വീണ എന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: