ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ ഗുണകാംക്ഷി: ആര്‍എസ്‌എസ്‌

Wednesday 29 February 2012 9:55 pm IST

കൊച്ചി: മികച്ച സംഘാടകനും ഹൈന്ദവ പ്രസ്ഥാനങ്ങളുടെ ഗുണകാംക്ഷിയുമായിരുന്നു എന്‍എസ്‌എസ്‌ പ്രസിഡന്റ്‌ പി.കെ. നാരായണപ്പണിക്കരെന്ന്‌ ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി. മേനോന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സമുദായ നേതാവായിരിക്കുമ്പോള്‍ത്തന്നെ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഹിന്ദുസമൂഹത്തിന്റെ പൊതുവായ കാര്യങ്ങള്‍ക്കുവേണ്ടി ധീരമായി നിലകൊള്ളാന്‍ നാരായണപ്പണിക്കര്‍ക്ക്‌ കഴിഞ്ഞു. സ്നേഹസമ്പന്നമായ പെരുമാറ്റം കൊണ്ട്‌ അദ്ദേഹം ഏവരുടെയും ആദരവ്‌ പിടിച്ചുപറ്റി. ലളിതമായ ജീവിതരീതിയും സമുന്നതമായ ചിന്തയും ഏറ്റെടുക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടിയുള്ള ആത്മാര്‍പ്പണവും പൊതുപ്രവര്‍ത്തകര്‍ക്കൊക്കെയും മാതൃകയാണ്‌, പി.ഇ.ബി. മേനോന്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമുദായിക സംഘടനാ ചരിത്രത്തില്‍ ഒരു കാലഘട്ടത്തിന്റെ അന്ത്യമാണ്‌ നാരായണപ്പണിക്കരുടെ വിയോഗം. സാമൂഹ്യജീവിതത്തില്‍ അത്‌ സൃഷ്ടിച്ചിട്ടുള്ള വിടവ്‌ നികത്താനാകാത്തതാണ്‌. അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണക്ക്‌ മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു, പി.ഇ.ബി. മേനോന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.