കോട്ടയം: പാല-കല്ലറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചിലങ്ക ബസിലെ തൊഴിലാളികളെ മര്‍ദ്ദിച്ച മരങ്ങാട്ടുപള്ളി ലേബര്‍ ഇന്‍ഡ്യ-ബിഎഡ് കോളേജിലെ വിദ്യാര്‍ത്ഥികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോട്ടയം ജില്ലാ ബസ് തൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് കെ. ജി. ഗോപകുമാര്‍ ജനറല്‍ സെക്രട്ടറി സന്തോഷ് പോള്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ജില്ലയിലാകമാനം പണിമുടക്ക് അടക്കമുള്ള സമരപരിപാടികളുമായി യൂണിയന് മുന്നോട്ടു പോവുമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. സംഭവം നടന്ന് ആറുദിവസം പിന്നിട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാത്തത് പോലീസിന്റെ ഭാഗത്തുനിന്നുള്ള തികഞ്ഞ അനാസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍ദ്ദനമേറ്റ തൊഴിലാളി ഇപ്പോഴും പാലാ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: