പാമ്പാടി: വെള്ളൂര്‍ ശ്രീശങ്കരാ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികളുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണയോഗം ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍.സജികുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് താലൂക്ക് വ്യവസ്ഥാ പ്രമുഖ് കെ.മോഹനര് അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം താലൂക്ക് സംഘടനാ സെക്രട്ടറി വിഷ്ണു വിജയന്, ഹിന്ദുഐക്യവേദി മേഖലാ പ്രസിഡന്റ് കെ.ആര്.സന്തോഷ് കുമാര്‍, ആഘോഷപ്രമുഖ് റെനി വിജയന്, അഖില്‍ മോഹന്‍, ഡോ.ഇറഞ്ഞാല്‍ രാമകൃഷ്ണ് എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ഡോ.ഇറഞ്ഞാല്‍ രാമകൃഷ്ണ്(പ്രസിഡന്റ്), അരുണ്‍.വി.ആര്.(ജനറല്‍ കണ്‍വീനര്‍), റെനി വിജയന്(ആഘോഷ പ്രമുഖ്), കെ.പി.രാജേന്ദ്രന്(ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: