കാഞ്ഞിരപ്പള്ളി: നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റ ബീഹാര്‍ സ്വദേശിയെ പൊന്‍കുന്നം എക്സൈസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ മുറുക്കാന്‍ കട നടത്തിയിരുന്ന അബ്ദുള്‍ റാഫിഖിനെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
200 ഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇയാളില്‍ നിന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ഒരു കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇയാള്‍ വിതരണം നടത്തിയിരുന്നതായി പരാതി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം ഇയാളുടെ കടയില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മുറുക്കാന്‍ കടയുടെ മറവില്‍ ലഹരി വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് സ്ഥലത്തെത്തിച്ചു നല്കിയിരുന്നുവത്രെ. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. റാഫിഖിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: