കാഞ്ഞിരപ്പള്ളി: പട്ടികജാതി വികസന വകുപ്പുവഴി 2016-17 വര്‍ഷം നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയിലേയ്ക്ക് മുണ്ടക്കയം, കോരുത്തോട്, എരുമേലി, പാറത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഭവനപുനരുദ്ധാരണ പദ്ധതിയിലേയ്ക്ക് കോരുത്തോട്, മുണ്ടക്കയം, പാറത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും, ഭൂരഹിത പദ്ധതിയിലേയ്ക്ക് മുണ്ടക്കയം, എരുമേലി, പാറത്തോട് പഞ്ചായത്തുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
സ്വന്തം പേരില്‍ ഭൂമിയുള്ളവരും, മുന്‍പ് ഇതേ ആനുകൂല്യം കൈപ്പറ്റാത്തവര്‍ക്കും ഭവനനിര്‍മാണ ധനസഹായത്തിന് അപേക്ഷിക്കാം. വാസയോഗ്യമായ വീടുള്ളവരും ഭവനം നിര്‍മിച്ച് അഞ്ചു വര്‍ഷം പൂര്‍ത്തിയായവര്‍ക്കും 25 വര്‍ഷം അധികരിക്കാത്തവര്‍ക്കും ഭവനപുനരുദ്ധാരണത്തിന് അപേക്ഷ സമര്‍പ്പിക്കാം. ഭൂരഹിത ധനസഹായത്തിന് സ്വന്തം പേരിലോ കുടുംബവിഹിതമായോ സ്ഥലം ഇല്ലാത്തവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപെടണം. 17 വരെ അപേക്ഷ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: