പൊന്‍കുന്നം: കോ ഓപ്പറേറ്റീവ് മില്‍ക്ക് സപ്ലൈസ് യൂണിയന്റെ ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന് നായര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയനാല്‍ അധ്യക്ഷത വഹിച്ചു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജയാ ശ്രീധര്‍, വൈസ് പ്രസിഡന്റ് ടി.എന്‍. ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എ.ആര്. സാഗര്‍ എന്നിവര്‍ ക്ഷീരകര്‍ഷകരെ ആദരിച്ചു. സംഘം മുന്‍ സെക്രട്ടറി ശ്രീനിവാസപ്പണിക്കരെ പഞ്ചായത്തംഗം അഡ്വ. ഗിരീഷ് എസ്. നായര്‍ ആദരിച്ചു.
സംഘം പ്രസിഡന്റ് കെ.എസ്. കുട്ടപ്പന്, മോളിക്കുട്ടി തോമസ്, പി. മോഹന്റാം, ബി. രവീന്ദ്രന് നായര്‍, റ്റി. ജോസഫ് തുണ്ടത്തില്‍, വിജി വിശ്വനാഥ്, എസ്. ദേവദാസ്, എം.പി. രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: