കൊച്ചി: മികവിനു വേണ്ടിയും ആഗോളമത്സരത്തില്‍ ഒന്നാമതെത്തുവാനും ആവേശമാവണം യുവ എഞ്ചിനീയര്‍മാരുടെ മുഖമുദ്രയെന്ന് കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജെ.ലത പറഞ്ഞു.
കണ്ടുപിടുത്തങ്ങള്‍ രൂപപ്പെടുത്താനും അടങ്ങാനാവാത്ത അഭിലാഷം അവര്ക്കുണ്ടാകേണ്ടതാണ്. കൊച്ചി സര്‍വ്വകലാശാലയിലെ ബി.ടെക് എഞ്ചിനീയറിംഗ് പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു വൈസ് ചാന്‍സിലര്‍. യു.ജി.സി സഹായത്തോടെ അരക്കോടി രൂപ ചിലവിട്ട് സര്‍വ്വകലാശാല ആരംഭിച്ച കുസാറ്റ് ബിഹേവിയര്‍ സ്റ്റുഡിയോയും (വ്യായാമ കേന്ദ്രം) കൗണ്‍സിലിംങ്ങ് കേന്ദ്രവും വൈസ് ചാന്‍സിലര്‍ ഉദ്ഘാടനം ചെയ്തു.
പ്രോ – വൈസ് ചാന്‍സലര്‍ ഡോ.കെ. പൗലോസ് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രജിസ്ട്രാര്‍ ഡോ. എസ്.ഡേവിഡ് പീറ്റര്‍, എഞ്ചിനീയറിംഗ് ഡീന്‍ ഡോ.കെ. ശ്രീജിത്, പിടിഎ സെക്രട്ടറി ഡോ. രേഖാ ജയിംസ്, പ്രിന്‍സിപ്പാള്‍ ഡോ. എം.ആര് പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: