ബസ്സില്‍ സഞ്ചരിച്ച്‌ മോഷണം; തമിഴ്‌ സ്ത്രീ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

Wednesday 6 July 2011 10:24 am IST

ഇരിങ്ങാലക്കുട: ബസ്സില്‍ സഞ്ചരിച്ച്‌ മോഷണം നടത്തുന്ന തമിഴ്‌ സ്ത്രീ സംഘത്തിലെ രണ്ടുപേര്‍ ഇരിങ്ങാലക്കുട പോലിസിന്റെപിടിയിലായി. പൊള്ളാച്ചി മരപ്പെട്ട വീഥി ശ്രീധരന്റെ ഭാര്യ കല്‍പ്പന (മഹേശ്വരി-30), പൊള്ളാച്ചി മരപ്പെട്ട വീഥിയില്‍ കാളിശ്വരി (കാഞ്ചി-25) എന്നിവരാണ്‌ പിടിയിലായത്‌. മോടിയില്‍ വസ്ത്രം ധരിച്ച്‌ ധാരാളം ആഭരണങ്ങളുമണിഞ്ഞാണ്‌ ഇവര്‍ ബസ്സില്‍ യാത്ര ചെയ്യുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം അ്വ‍ീട്ടത്തൂരില്‍ നിന്ന്‌ തൃശ്ശൂരിലേക്ക്‌ യാത്ര ചെയ്ത പുല്ലൂര്‍ ഊരകം സ്വദേശിനിയുടെ ബാഗില്‍ നിന്ന്‌ അരലക്ഷത്തിലധികം പണം കവര്‍ന്നതിനെ തുടര്‍ന്ന്‌ ഇരിങ്ങാലക്കുട സി.ഐഎ.പി.ജോണ്‍സന്റെ നിര്‍ദ്ദേശാനുസരണം എസ്‌.ഐ പ്രേമാന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലിസ്‌ സംഘം ബസ്സുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
പിടിയിലായവരില്‍ കാഞ്ചി 2008ല്‍ ചേര്‍പ്പ്‌ പോലിസ്‌ സ്റ്റേഷനില്‍ മോഷണകേസില്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലറങ്ങിയശേഷം ഴളിവിലായിരുന്നു. കോടതി ഇവരെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്ളതായാണ്‌ സൂചന. പ്രത്യേക അന്വേഷണ സംഘത്തില്‍ പോലീസ്‌ ഉദ്യോഗസ്ഥരായ സത്താര്‍, ജോയ്‌, അജിത്‌, സുനിത, ജിജി എന്നിവരുണ്ടായിരുന്നു.പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.