തിരുവനന്തപുരം: പുരോഹിതയല്ല, ബിഷപ്പുതന്നെ വനിതയായുള്ളതാണ് സിഎസ്ഐ സഭ. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴില്‍ നൂറിലേറെ വനിതാ പുരോഹിതരുണ്ട്. സഭയുടെ ആദ്യത്തെ വനിതാ ബിഷപ്പ് എഗ്ഗോണി പുഷ്പ ലളിതയാണ്.
അതിരൂപതയുടെയും പള്ളികളുടെയും സെനറ്റിന്റെയും ആകെ അംഗങ്ങളില്‍ നാലിലൊന്ന് വനിതകളായിരിക്കണമെന്നാണ് അവരുടെ ചട്ടം. മറ്റ് ക്രിസ്തീയ സഭകള്ക്കൊന്നുമില്ലാത്തതാണ് ഈ സംവിധാനവും നിയമവും.
സഭയുടെ ആന്ധ്രയിലെ നന്ദ്യാല്‍ ബിഷപ്പായി ചെന്നൈ കേന്ദ്രത്തില്‍ അഭിഷിക്തയായ ആദ്യ വനിത എഗ്ഗോണി പുഷ്പ ലളിത ആന്ധ്രയിലെ കുര്‍ണൂല്‍ ജില്ലക്കാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: