കൊല്ലം: നാനൂറിലധികം ബ്രഹ്മചാരിണികളുള്ള മാതാ അമൃതാനന്ദമയീമഠം താന്ത്രിക പൂജാ വിധികളിലും സ്ത്രീകള്‍ക്ക് പരിശീലനം നല്കി ഈ രംഗത്ത് വിപ്ലവാത്മകമായ മുന്നേറ്റത്തിനാണ് തിരികൊളുത്തിയത്. നൂറിലധികം ബ്രഹ്മചാരിണികളാണ് ഇത്തരത്തില്‍ മഠത്തില്‍ പൂജാകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയിട്ടുള്ളത്.
അമൃതാനന്ദമയീമഠത്തിന്റെ എട്ട് മഠങ്ങളുടെ പൂര്‍ണചുമതല നോക്കുന്നതും ബ്രഹ്മചാരിണികളാണ്. തിരുവല്ല, ചങ്ങനാശ്ശേരി, താനൂര്‍, മഞ്ചേരി, പന്തളം, കൊടുങ്ങല്ലൂര്‍, മംഗലാപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലെ മഠങ്ങളുടെ ചുമതലയാണ് ഇവര്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതുകൂടാതെ ദേശവ്യാപകമായുള്ള അമൃതവിദ്യാലയങ്ങള്ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നതും മഠത്തിലെ ബ്രഹ്മചാരിണികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: