പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച വൃദ്ധന് 30 വര്‍ഷം കഠിനതടവ്

Friday 5 August 2016 1:09 am IST

തൃശൂര്‍: പന്ത്രണ്ടു വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 68 കാരനായ പ്രതിക്കു 30 വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ. ഇരയായ കുട്ടിക്കു സംസ്ഥാന സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കാണിപ്പയ്യൂര്‍ പുതുശേരി പുളിക്കല്‍ വീട്ടില്‍ കോന്നന്‍ മകന്‍ വേലപ്പനെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം സപ്തംബറിലാണു കേസിനാസ്പദമായ സംഭവം. രഹസ്യ വിചാരണയിലൂടെയാണു കോടതി തെളിവെടുത്തത്. സ്‌കൂള്‍ അധികാരികള്‍ മുഖേനയാണു പീഡന വിവരം അറിയുന്നത്. തുടര്‍ന്നു കുന്നംകുളം പോലീസ് കേസെടുത്തു. സിഐ കൃഷ്ണദാസാണു കുറ്റപത്രം സമര്‍പ്പിച്ചത്. കോടതിയില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.