ശ്രീനഗര്‍: സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പോസ്റ്റുകള്‍ ഇടുകയും, ഷെയര്‍ ചെച്ചുകയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്ത യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റം.കശ്മീരില്‍ നിന്നുള്ള തൗസീഫ് അഹമ്മദ് ഭട്ടിനെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഛത്തീസ്ഗഢ് ദര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ഛത്തീസ്ഗഢില്‍ ഒരു മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തൗസീഫ് ഫെയ്സ്ബുക്കില്‍ നിരന്തരം ദേശവിരുദ്ധ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും പോസ്റ്റുകള്‍ക്ക് കമന്റ് ചെയ്യുകയും ചെയ്തുവെന്ന് കാണിച്ച് സുഹൃത്തുക്കളാണ് കഴിഞ്ഞ ദിവസം പൊലീസിന് പരാതി നല്‍കിയത്. പരാതിയില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ഇയാള്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തത്.
ഐപിസി സെക്ഷന്‍ 124(എ) ചുമത്തിയാണ് തൗസീഫിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. കാശ്മീരിലേക്കുള്ള യാത്രക്കിടെ മധ്യപ്രദേശിലെ സാഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: