കനത്ത മഴ: മുംബൈയില്‍ ജനജീവിതം തടസപ്പെട്ടു

Friday 5 August 2016 3:41 pm IST

മുംബൈ: മുംബൈ നഗരത്തില്‍ കനത്ത മഴ. അഞ്ച് മീറ്ററോളം ഉയരത്തില്‍ വേലിയേറ്റത്തിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കടല്‍ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. രാവിലെ മുതല്‍ തുടരുന്ന മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ റോഡില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക് ദൃശ്യമാണ്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും അര മണിക്കൂര്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. മുംബൈ സി എസ് ടി റെയില്‍വെ സ്റ്റേഷന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ദീര്‍ഘദൂര ട്രെയിനുകള്‍ പലതും വൈകിയോടുകയാണ്. ലോക്കല്‍ ട്രെയിന്‍ ഗതാഗത്തെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മഴയുടെ ശക്തി അല്‍പം കുറഞ്ഞിട്ടുണ്ടെങ്കിലും നഗരത്തിലെ പലയിടത്തും നീണ്ട ഗതാഗതക്കുരുക്കാണ്. അടുത്ത 48 മണിക്കൂര്‍ കൂടി മുംവൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.