അജു വധക്കേസ്: ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം

Friday 5 August 2016 3:57 pm IST

ആലപ്പുഴ: യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ. ആലപ്പുഴ സ്വദേശി അജുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഏഴു പ്രതികള്‍ക്ക് സെഷന്‍സ് കോടതി തടവു ശിക്ഷ വിധിച്ചത്. ആലപ്പുഴ കാളാത്ത് സ്വദേശികളായ ഷിജി ജോസഫ്, ആന്റണി, വിജേഷ്, സൈമണ്‍ വി. ജാക്ക്, നിഷാദ്, തോമസുകുട്ടി, സിനു വര്‍ഗീസ് എന്നിവര്‍ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി വിലയിരുത്തി. 2008 നവംബര്‍ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. കരാറുകാരനായിരുന്ന ഷിജിയുടെ നിര്‍ദ്ദേശപ്രകാരം ഇയാളുടെ ജോലിക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് അജുവിനെ അടിച്ചുകൊലപ്പെടുത്തിയെന്നായിരുന്നു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.