പയ്യാവൂര്‍: ജില്ലയിലെ ആദ്യ വനിത എസ്ഐ ആയി ചിറക്കല്‍ സ്വദേശിനി സി.മല്ലിക പയ്യാവൂര്‍ സ്റ്റേഷനില്‍ ചാര്‍ജെടുത്തു. സംസ്ഥാനത്ത് ഇന്നലെ ഏഴ് വനിതകളാണ് സ്റ്റേഷന് ഓഫീസര്‍മാരായി സ്ഥാനമേറ്റത്. സര്‍ക്കാരിന്റെ പുതിയ പോലീസ് നയത്തിന്റെ ഭാഗമായാണ് ഏഴ് സ്റ്റേഷനുകളില്‍ വനിതകള്‍ക്ക് ചാര്‍ജ് നല്‍കുന്നത്. നേരത്തെ വനിതാ സെല്ലിലും വനിതാ സ്റ്റേഷനിലും മാത്രമായിരുന്നു എസ്ഐമാരായി വനിതകളെ നിയമിച്ചിരുന്നത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മല്ലികയ്ക്ക് പുതിയ നിയമനം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: