മിന്നല്‍ അപകടങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം

Friday 5 August 2016 5:06 pm IST

കണ്ണൂര്‍: കാലവര്‍ഷവും തുടര്‍ന്നുളള കാലാവസ്ഥാ പ്രതികൂല സാഹചര്യങ്ങളും കരുതലോടെ പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടം പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ദുരന്ത നിവാരണ വകുപ്പിന്റെ പ്രതേ്യക നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഉത്തരേന്ത്യയില്‍ മിന്നലേറ്റ് മരണവും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. ബീഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ മിന്നലേറ്റുളള അപകടങ്ങള്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍ക്കുളളില്‍ 30ലേറെയാണ് റിപ്പോര്‍ട്ട് ചെയ്തത്. വീട്ടിലോ സ്ഥാപനങ്ങളിലോ ആണെങ്കിലും പുറത്താണെങ്കിലും പ്രതേ്യക ശ്രദ്ധ ആവശ്യമാണ്. ഇലക്ട്രിക് ഉപകരണങ്ങളില്‍ സ്പര്‍ശിക്കാതിരിക്കാനും ടെലിഫോണ്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഇരുമ്പ് പൈപ്പുകള്‍ സ്പര്‍ശിക്കുക, പൈപ്പുകള്‍ക്ക് സമീപത്തുനിന്ന് കുളിക്കുക, വസ്ത്രം കഴുകുക, നനയ്ക്കുക തുടങ്ങിയവ ഒഴിവാക്കണം. ഇലക്ട്രിക് ഉപകരണങ്ങള്‍ പ്ലഗ്ഗില്‍ നിന്നും ഊരിയിടേണ്ടതാണ്. വാതിലുകള്‍ക്കും ജനലുകള്‍ക്കും സമീപത്തുനിന്നും മാറിനില്‍ക്കാനും വരാന്തയില്‍ നിന്ന് അകത്തുപോകാനും ശ്രദ്ധിക്കണം. പുറത്താണെങ്കില്‍ ഉയരംകൂടിയ മരങ്ങള്‍ക്കുകീഴെ സുരക്ഷ തേടി പോകരുത്. ആള്‍കൂട്ടങ്ങള്‍ക്കിടയിലും നില്‍ക്കരുത്. വാഹനങ്ങളില്‍ ചാരി നില്‍ക്കാതെ അകത്ത് സുരക്ഷയോടെ ഇരിക്കണം. മെഷീനുകള്‍ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നദി, പുഴ, യാത്രകള്‍ മിന്നലുണ്ടാകുമ്പോള്‍ ഒഴിവാക്കണം. സ്വിമ്മിങ്ങ്പൂളുകളില്‍നിന്നും മാറേണ്ടതാണ്. ശരീരത്തിലെ ലോഹവസ്തുക്കളും ഒഴിവാക്കണം. കൈള്‍ തറയില്‍ കുത്തിയിരിക്കുന്നതും ഒഴിവാക്കണമെന്ന് അറിയിപ്പില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.