പയ്യന്നൂര്‍: അന്നൂരിലെ ബിഎംഎസ് നേതാവ് സി.കെ.രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായി. ഡിവൈഎഫ്ഐ പയ്യന്നൂര്‍ വെസ്റ്റ് മേഖലാ കമ്മറ്റി അംഗം പി.ശ്രീജിത്തിനെയാണ് കേസ് അന്വേഷണ ചുമതലയുള്ള ശ്രീകണ്ഠപുരം സിഐ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.
കഴിഞ്ഞ മാസം 11ന് രാത്രിയാണ് അന്നൂരിലെ സി.കെ.രാമചന്ദ്രനെ സിപിഎം സംഘം മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ പോലീസ് നേരെത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ പോലീസ് കാട്ടുന്ന അനാസ്ഥ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: