കണ്ണൂര്‍: കുവൈറ്റ് മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ കേരള ആര്‍ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കുവൈറ്റ് കലാ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഇ#ൗ വര്‍ഷത്തെ സാംബശിവന് സ്മാരക പുരസ്കാരത്തിന് എഴുത്തുകാരി കെ ആര് മീരയെ തെരഞ്ഞെടുത്തു. 14ന് ഉച്ചക്ക് രണ്ടിന് ചേമ്പര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന് പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ചടങ്ങില്‍ വെച്ച് കുവൈറ്റ് കല ട്രസ്റ്റ് എല്ലാ വര്‍ഷവും നല്കി വരുന്ന വിദ്യാഭ്യാസ എന്റോവ്മെന്റ് വിതരണവും നടത്തും. മലയാളം മീഡിയത്തില്‍ പഠിച്ച് ഉയര്‍ന്ന മാര്‍ക്കോടെ പത്താം തരത്തില്‍ വിജയികളാവുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കേരളത്തിലെ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 28 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ എന്റോവ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എം.പ്രകാശന് മാസ്റ്റര്‍, പൊന്ന്യം ചന്ദ്രന്, ചന്ദ്രമോഹന് പനങ്ങാട്, സി.കെ.നൗഷാദ്, ടി.വി.ഹിഖ്മത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: