കണ്ണൂര്‍: പൊതുവിപണിയില്‍ സിന്റ് വില അനിയന്ത്രിതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്ന രീതിയില്‍ കമ്പനികളില്‍ നിന്ന് 190 രൂപയ്ക്ക് പൊതുവിപണിയില്‍ സിമന്റ് ലഭ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് മുനിസിപ്പല്‍ കോര്പ്പറേഷന് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.
കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കെജിസിഎ ജില്ലാ പ്രസിഡണ്ട് സി.രാജന് യോഗം ഉദ്ഘാടനം ചെയ്തു. മഹുമ്മദ് ആഷിഖ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ജില്ലാ ജനറല്‍ #െക്രട്ടറി കെ.എം.അജയകുമാര്‍, സി.പി.ദിവാകരന്, വൈസ് പ്രസിഡണ്ട് കെ.കെ.സുരേഷ് ബാബു, ജികോസ് പ്രസിഡണ്ട് എം.മുഹമ്മദ് കുഞ്ഞി, കെ.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. വി.രവീന്ദ്രന്, കെ.കെ.രവീന്ദ്രന്, പി.നൗഷാദ്, എം.മുസമ്മില്‍ ഹാജി, കെ.വി.ബാലകൃഷ്ണന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മുനിസിപ്പല്‍ കോര്പ്പറേഷന് യൂണിറ്റ് ഭാരവാഹികളായി വി.രവീന്ദ്രന് (പ്രസിഡണ്ട്), മുഹമ്മദ് ആഷിഖ് (ജനറല്‍ സെക്രട്ടറി), കെ.കെ.രവീന്ദ്രന് (ട്രഷറര്‍), പി.നൗഷാദ്, വി.കെ.ബഷീര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ടി.ഡി.ദേവസ്യ, ടി.പി.സജിത്ത് (ജോ.സെക്രട്ടറിമാര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: