കണ്ണൂര്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ റാഗിങിനു വിധേയനായ ബിബിഎ വിദ്യാര്‍ഥിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റിയൂട്ടിലെ രണ്ടാംവര്‍ഷ ബിബിഎ വിദ്യാര്‍ഥി മാട്ടൂല്‍ സൗത്തിലെ വി.കെ.റജാസി(18)നാണു പരിക്കേറ്റത്. ഇന്നലെ രാവിലെ 12.—40ഓടെ കോളജ് കവാടത്തില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളാണ് റാഗിങിനിരയാക്കിയത്. ഇരുമ്പു പൈപ്പ് കൊണ്ട് കാലിന് അടിച്ചുപരിക്കേല്‍പ്പിക്കുകയും വയറിനും ദേഹമാസകലം മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാംവര്‍ഷ ബിബിഎ, ബിബിഎം വിദ്യാര്‍ഥികളായ സമീല്‍, സിയാദ്, ഷമ്മാസ്, ഷാഹിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 15ഓളം പേരാണ് ആക്രമിച്ചതെന്നു റജാസ് തളിപ്പറമ്പ് പോലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ക്രൂരമര്‍ദ്ദനത്തിനിരയായ വിദ്യാര്‍ഥിയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്കിയ ശേഷം കണ്ണൂര്‍ എകെജി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: