ധീവരസഭയുടെ ഹര്‍ത്താലിന് ബിജെപി പിന്തുണ

Friday 5 August 2016 7:18 pm IST

ആലപ്പുഴ: പുന്നപ്രയില്‍ ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തീരക്കടലില്‍ വള്ളവും വലയുമുള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളും എഞ്ചിനും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ധീവരസഭ അമ്പലപ്പുഴ താലൂക്ക് കമ്മറ്റി നടത്തുന്ന ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മറ്റിയുടെ പിന്തുണ നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ധീവരസഭ നടത്തുന്ന സമര പരിപാടികള്‍ക്കും പിന്തുണ നല്‍കുമെന്നും തീരദേശ ജനതയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിച്ച് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കാന്‍ തയ്യറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.