ആലപ്പുഴ: ജില്ലയിലെ കക്കൂസില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും അവ നിര്‍മിച്ചു നല്‍കാനുള്ള പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കി. ഒക്ടോബര്‍ രണ്ടിന് ആലപ്പുഴയെ തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം ഇല്ലാത്ത ജില്ലയായി പ്രഖ്യാപിക്കുന്നതിനായി തയാറാക്കിയ പദ്ധതികള്‍ക്കാണ് അംഗീകാരമായത്.
തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം ഇല്ലാത്ത ഗ്രാമപഞ്ചായത്തായി മുഹമ്മയെ പ്രഖ്യാപിച്ചു. ശേഷിക്കുന്ന 71 ഗ്രാമപഞ്ചായത്തുകള്‍ 2016-17ലെ വികസനഫണ്ട് ഉപയോഗിച്ചാണ് പദ്ധതികള്‍ തയ്യാറാക്കി ആസൂത്രണസമിതിയുടെ അംഗീകാരം നേടിയത്. ജില്ലയില്‍ 16633 ടോയ്ലറ്റുകള് ആണ് നിര്‍മ്മിക്കേണ്ടത്. നേട്ടം കൈവരിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് ലോകബാങ്കിന്റെ പെര്‍ഫോര്‍മന്‍സ് ഗ്രാന്റ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: