ഇരുചക്ര വാഹനത്തില്‍ കഞ്ചാവ് കടത്ത്; രണ്ട് പേര്‍ പിടിയില്‍

Friday 5 August 2016 9:10 pm IST

കുമളി: ഇരുചക്ര വാഹനത്തില്‍ കഞ്ചാവ് കടത്തിയ രണ്ട് പേര്‍ കുമളി ചെക്ക്‌പോസ്റ്റില്‍ പിടിയില്‍. കോലഞ്ചേരി പള്ളിപടിഞ്ഞാറ്റേതില്‍ അന്‍സാര്‍ (20), പത്തനംതിട്ട എരുമേലി പുത്തന്‍വീട്ടില്‍ അസ്‌ലം (21) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ 450 ഗ്രാം കഞ്ചാവുമായി പ്രതികള്‍ പിടിയിലാകുന്നത്. വില്‍പ്പനയ്ക്കായാണ് തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വാങ്ങിയതെന്നാണ് വിവരം. ഇവര്‍ സഞ്ചരിച്ച ഹോണ്ടാ ഡിയോ സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. ബാഗിലിട്ട് തോളില്‍ തൂക്കിയ നിലയിലായിരുന്നു കഞ്ചാവ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി ആര്‍ സെല്‍വരാജന്‍, ഉദ്യോഗസ്ഥരായ കെ ബി ബഷീര്‍, ജയന്‍ പി ജോണ്‍, ഉണ്ണിമോന്‍ മൈക്കില്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഓഫീസിന് കൈമാറിയ കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ മറ്റൊരു കേസില്‍ ചെക്ക് പോസ്റ്റില്‍ 500 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. കോട്ടയം സ്വദേശിയായ പ്രതി 8 ഓളം കഞ്ചാവ് കേസിലെ പ്രതിയാണ.് വരും ദിവസങ്ങളിലും ശക്തമായി പരിശോധന തുടരുമെന്ന് വണ്ടിപ്പെരിയാര്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.