അടിമാലി: കല്ലാര്‍കുട്ടിക്ക് സമീപം തോട്ടപ്പുരയില്‍ റോഡിന് വിള്ളല്‍ വീണ് അപകടഭീഷണി ഉയര്‍ത്തുന്നു. കല്ലാര്‍കുട്ടി- രാജാക്കാട് റോഡിലാണ് അപകടക്കെണി. വെള്ളത്തൂവല്‍, പൊന്മുടി, പൂപ്പാറ, രാജകുമാരി, സേനാപതി മേഖലകളിലേക്കുള്ള സുപ്രധാന വഴിയാണിത്. ദിവസേന നൂറ് കണക്കിന് ബസുകളും ചെറുവണ്ടികളും ഇതു വഴി കടന്നുപോകുന്നു. റോഡിന് നടുവെ 15 മീറ്ററോളം നീളത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. താഴ്ഭാഗം ജനവാസ മേഖലയാണ്. നാട്ടുകാര്‍ കല്ലെടുത്ത് വച്ചും റിബണ്കെട്ടിയും അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. മഴ കനത്താല്‍ ഏത് നിമിഷവും റോഡ് ഇടിഞ്ഞ് താഴേക്ക് പതിക്കാവുന്ന സ്ഥിതിയാണുള്ളത്. അപകട ബോര്‍ഡ് സ്ഥാപിക്കുവാന്‍ പോലും അധികൃതര്‍ കൂട്ടാക്കുന്നില്ല. എത്രയും വേഗം ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: