ആലപ്പുഴ: തറയോടു പാകല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ശവക്കോട്ട പാലം നാളെ ഗതാഗതത്തിനായി തുറന്നു കൊടുക്കും. രാവിലെ എട്ടിന് മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസകും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. തറയോട് പാകല്‍ വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായി.
ഏതാണ്ട് 25ലക്ഷം രൂപ ചെലവഴിച്ചാണ് തറയോട് പാകല്‍ നടത്തിയത്. പതിവായി ഇവിടെ വന്‍ കുഴികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തറയോട് പാകാന്‍ തീരുമാനിച്ചത്. നൂറോളം കണ്ടെയ്നര്‍ വാഹനങ്ങളാണ് പാലം അടച്ചതുമൂലം ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുന്നത്. വടക്കേ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള കണ്ടെയ്നറുകളാണ് കുടുങ്ങിയത്. ജീവനക്കാര്‍ക്ക് പ്രദേശവാസികളാണ് ഭക്ഷണവും മറ്റു പ്രാഥമിക സൗകര്യങ്ങളും നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: