ഇടുക്കി: കുമളി ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കിടെ അരക്കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോട്ടയം കൈപ്പുഴ ഇല്ലിച്ചിറയില്‍ ഷാജി(46) യെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് പ്രതി കുടുങ്ങുന്നത്. കമ്പത്ത് നിന്നും വാങ്ങിയ കഞ്ചാവുമായി നടന്ന് ചെക്ക് പോസ്റ്റ് കടക്കാന്‍ ശ്രമിക്കവേയാണ് പ്രതി പിടിയിലാവുന്നത്. വില്‍പ്പനയ്ക്കായാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. കൂട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കുമളി എക്സൈസ് ചെക്ക്പോസ്റ്റ് ഇന്‍സ്പെക്ടര്‍ റ്റി ആര് സെല്വരാജന്, ഉദ്യോഗസ്ഥരായ എം എസ് മധു, കെ ബി ബഷീര്‍, ഷനേജ്, അഗസ്റ്റിന് ജോസഫ്, ജയന് പി ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: