ചെറുതോണി: സംസ്ഥാന സഹകരണ ഓംബുഡ്സ്മാന് എ മോഹന്‍ദാസ് ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ ക്യാമ്പ് സിറ്റിങ് നടത്തി. 63 പരാതികളാണ് ലഭിച്ചത്. ഇതില്‍ 36 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ ഒക്ടോബര്‍ 21 ന് നടക്കുന്ന സിറ്റിങിലേയ്ക്ക് മാറ്റി. ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും പിഴപലിശ ഒഴിവാക്കുവാനും, കുടിശിക തുകയ്ക്ക് തവണകള്‍ അനുവദിച്ചു കിട്ടുന്നതിനും വേണ്ടിയായിരുന്നു. കൂടാതെ റിസ്ക് ഫണ്ട് ആനൂകൂല്യം ലഭിക്കുവാനും, റിട്ടേര്‍ഡ് ചെയ്ത സഹകരണ ജീവനക്കാര്‍ക്ക് പെന്ഷന് ആനൂകൂല്യങ്ങള്‍ ലഭിക്കുവാനുമുള്ള അപേക്ഷകളും പരിഗണനയ്ക്ക് വന്നു. ഇടപാടുകളില്‍ തീര്‍പ്പായ ആളുകളുടെ ഈട് വസ്തുക്കളും ആധാരങ്ങളും ഉടന്‍ തിരികെ നല്‍കണമെന്നും ഓംബുഡ്സുമാന് ബാങ്ക് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: