കെ.ടി. ജയകൃഷ്ണന്‍ റോഡ് സഞ്ചാരയോഗ്യമല്ലാതായി

Friday 5 August 2016 9:23 pm IST

തകര്‍ന്ന കെ.ടി.ജയകൃഷ്ണന്‍ റോഡില്‍ വെള്ളം നിറഞ്ഞ നിലയില്‍

ആലപ്പുഴ: നഗരസഭയിലെ കറുകയില്‍ വാര്‍ഡിലൂടെ കടന്നുപോകുന്ന കെ.ടി. ജയകൃഷ്ണന്‍ സ്മാരക റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി. നാലുമാസം മുമ്പ് പുനര്‍നിര്‍മ്മിച്ച റോഡാണ് നിര്‍മ്മാണത്തിലെ അപാകതമൂലം തകര്‍ന്നത്.
റോഡില്‍ വെള്ളം കെട്ടിനിന്ന് ഇരുവശങ്ങളിലുമുള്ള വീടുകളിലും കയറിയതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. 2012ല്‍ നിര്‍മ്മിച്ച റോഡിന് യാതൊരു കുഴപ്പവുമില്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പ്അടുത്ത സമയത്ത് നഗരസഭ കുത്തിയിളക്കി വീണ്ടും ടാര്‍ ചെയ്യുകയായിരുന്നു.
ഇത് റോഡിന്റെ ദുവസ്ഥയ്ക്ക് കാരണമാകുകയും കാല്‍നടയാത്രപോലും ദുഷ്‌കരമായിരിക്കുകയുമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.