ഇരിട്ടി: തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും മംഗലാപുരം ഫാ.മുള്ളേഴ്സ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ അങ്ങാടിക്കടവില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സേക്രട്ട് ഹാര്‍ട്ട് എല്‍പി സ്കൂളില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലായി നാല്‍പ്പത്തിരണ്ടോളം ഡോക്ടര്‍മാര്‍ പങ്കെടുക്കും. ക്യാന്‍സര്‍ സ്ക്രീനിങ്ങിനുള്ള സൗകര്യവും ക്യാമ്പില്‍ ലഭ്യമാകും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് 1.30 വരെ ക്യാമ്പ് നടക്കും. ഇതിന്റെ ഉദ്ഘാടനം രാവിലെ എംഎല്‍എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് മുണ്ടമറ്റം അദ്ധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ ഫാ.തോമസ് തയ്യില്‍, സണ്ണി സബാസ്റ്റ്യന്‍, ജോര്‍ജ്ജ് ഒറ്റപ്ലാക്കല്‍, സണ്ണി നടയത്ത്, ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: